Asianet News MalayalamAsianet News Malayalam

നികുതി തട്ടിപ്പിൽ തിരുവനന്തപുരം മേയറുടെ ഉറപ്പ് പാഴായി : നികുതിരശീത് ഇല്ലാത്തവർ വീണ്ടും പണമടയ്ക്കണം

ഇന്നലെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ നികുതി വെട്ടിപ്പിനെക്കുറിച്ച് പറയുമ്പോള്‍ മേയര്‍ ആവര്‍ത്തിച്ചതാണിത്. കരമടച്ച ആരുടേയും പണം നഷ്ടപ്പെടില്ല എന്ന്. പക്ഷേ നഷ്ടപ്പെടുന്നുവർ ഒരുപാടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ പറയുന്നത്. 

Trivandrum corporation tax scam
Author
Thiruvananthapuram, First Published Oct 6, 2021, 2:07 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കരമടച്ച ആരുടെയും പണം നഷ്ടപ്പെടില്ലെന്ന മേയറുടെ ഉറപ്പ് വെറും വാക്കാവുന്നു. മൂന്ന് കൊല്ലം കരടമടച്ച രസീത് കയ്യിലില്ലാത്തതിനെത്തുടര്‍ന്ന് പേരില്‍ മൂന്ന് വര്‍ഷത്തെ കരം വീണ്ടും അടയ്ക്കേണ്ടി വന്നതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ്ന്യൂസിന് കിട്ടി. അടച്ച കരം കമ്പ്യൂട്ടറില്‍ അപ്ഡേറ്റ് ചെയ്യാത്തതിനെത്തുടര്‍ന്ന് കോര്‍പറേഷന്‍ പരിധിയിലെ നിരവധി പേരാണ് പ്രതിസന്ധിയിലായത്. 

ഇന്നലെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ നികുതി വെട്ടിപ്പിനെക്കുറിച്ച് പറയുമ്പോള്‍ മേയര്‍ ആവര്‍ത്തിച്ചതാണിത്. കരമടച്ച ആരുടേയും പണം നഷ്ടപ്പെടില്ല എന്ന്. പക്ഷേ നഷ്ടപ്പെടുന്നുവർ ഒരുപാടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ പറയുന്നത്. 

രാജു തോമസ് 2020 വരെ കൃത്യമായി വീട്ടുകരം അടച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കരമടച്ച രസീത് ബാങ്കില്‍ കൊടുക്കേണ്ടി വന്നതിനാല്‍ സൂക്ഷിക്കാനായില്ല. 2021 ലെ കരമടക്കാന്‍ 2017ലെ കരമടച്ച രസീതും കൊണ്ട് പോയി മൂന്ന് വര്‍ഷത്തെ കയ്യിലില്ലാത്തത് പറഞ്ഞു. മൂന്ന് വര്‍ഷത്തെ അടക്കാന്‍ പറഞ്ഞു. തര്‍ക്കിക്കാന്‍ നിന്നില്ല. ഉദ്യോഗസ്ഥർ പറഞ്ഞത് പോലെ ചെയ്തില്ലെങ്കിൽ ഭാവിയിൽ വേറെ പണിയാവുമോ എന്നാണ് ആശങ്കയെന്ന് പണമടക്കാൻ തയ്യാറായ രാജു തോമസ് പറയുന്നു.  

അതായത് അടച്ച കരം കമ്പ്യൂട്ടറില്‍ അപ്ഡേറ്റ് ചെയ്യാത്തത് നികുതി ദായകന്‍റെ പ്രശ്നമാവുകയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍. അടച്ച കരത്തിന്‍റെ രസീത് സൂക്ഷിച്ചില്ലെങ്കില്‍ വീണ്ടും കരമടപ്പിക്കുമ്പോള്‍ നേരത്തെ അടച്ച കരം എവിടേക്ക് പോകുന്നു എന്നത് ഗൗരവമായ ചോദ്യം തന്നെയാണ്.

Follow Us:
Download App:
  • android
  • ios