തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയെത്താന്‍ നിലവില്‍ 12 മണിക്കൂറിലേറെ സമയമാണ് വേണ്ടത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയായാല്‍ ഇതുവെറും നാലുമണിക്കൂറായി ചുരുങ്ങും. 

തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭയുടെ അനുമതി. ഇതിനായി കിഫ്ബിയില്‍ നിന്ന് 2,100 കോടി രൂപ വായ്പയെടുക്കാനും അനുമതി നല്‍കി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയെത്താന്‍ നിലവില്‍ 12 മണിക്കൂറിലേറെ സമയമാണ് വേണ്ടത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയായാല്‍ ഇതുവെറും നാലുമണിക്കൂറായി ചുരുങ്ങും. 

തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സീന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാനും ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡോ. എസ് ചിത്ര ഐഎഎസിനെ വാക്സീന്‍ നിര്‍മ്മാണ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona