യാത്രയ്ക്കായി റൺവേയിലേക്ക് കടക്കവേ എൻജിന്റെ ഒരു ഭാഗത്തിന്റെ പ്രവർത്തനം നിലച്ചു.

തിരുവനന്തപുരം: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ടിയിരുന്ന മാല എയർവേയ്സ് വിമാനമാണ് റദ്ദാക്കിയത്. യാത്രയ്ക്കായി റൺവേയിലേക്ക് കടക്കവേ എൻജിന്റെ ഒരു ഭാഗത്തിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ വിമാനം ബേയിലേക്ക് മാറ്റി. തകരാർ പരിഹരിച്ച ശേഷം നാളെ ഉച്ചയോടെ വിമാനം പുറപ്പെടുമെന്ന് കമ്പനി അധികൃതർ അറിയിച്ചു

Add Asianetnews as a Preferred SourcegooglePreferred