കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതായി ബന്ധുക്കളുടെ പരാതി വരുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി അനിൽകുമാർ മരിച്ചു. ആശുപത്രിയിലെ അനാസ്ഥ കാരണമുണ്ടായ മുറിവ് പിന്നീട് വലുതായെന്നും, വിദഗ്ദ ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് മകൾ അഞ്ജന വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതായി ബന്ധുക്കളുടെ പരാതി വരുന്നത്. കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് വാർഡിൽ നിന്നും ബന്ധുക്കളെ മാറ്റിയിരുന്നു. ഇതാണ് രോഗിക്ക് പരിചരണം ലഭിക്കാതിരിക്കാൻ ഇടയാക്കിയത്. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയതോടെ ഡോക്ടര്‍മാരെയും നഴ്സുമാരെയും സസ്പെന്‍റ് ചെയ്തിരുന്നു.

Also Read: ഭക്ഷണവും വെള്ളവും പോലും കിട്ടിയില്ല; പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡി. കോളേജിനെതിരെ അനിൽ കുമാർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona