Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സക്കായി മാറ്റി വയ്ക്കും

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന ആശുപത്രികൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൊവിഡ് ചികിത്സ നൽകണമെന്നാണ് നിർദ്ദേശം. ജില്ലാ ഭരണകൂടവും സ്വകാര്യ ആശുപത്രികളും സംയുക്തമായി ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

twenty percent beds in private hospital in trivandrum to be set aside for covid treatment
Author
Trivandrum, First Published Apr 18, 2021, 1:43 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാൻ ധാരണ. കിടക്കകളുടെ എണ്ണം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നാണ് നിർദ്ദേശം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന ആശുപത്രികൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൊവിഡ് ചികിത്സ നൽകണമെന്നാണ് നിർദ്ദേശം. ജില്ലാ ഭരണകൂടവും സ്വകാര്യ ആശുപത്രികളും സംയുക്തമായി ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

കഴിഞ്ഞ രണ്ട് ദിവസം 3,00,971പേരെയാണ് പരിശോധിച്ചത്. ഇതിലെ ചില ഫലങ്ങളടക്കം ചേർത്തായിരുന്നു ഇന്നലത്തെ ഏറ്റവും ഉയർന്ന പ്രതിദിന കേസ്. ഇന്നും നാളെയുമായി കൂൂടുതൽ ഫലം വരുമ്പോൾ പ്രതിദിന കേസുകൾ ഇരുപത്തിഅയ്യായിരം വരെ എത്താനിടയുണ്ട്. അങ്ങിനെ വന്നാല്‍ കിടത്തി ചികില്‍സയിലുള്ള രോഗികളുടെ എണ്ണം, രോഗം ഗുരുതരമാകുന്നവരുടെ എണ്ണം എന്നിവയും കൂടും. പുതിയ രോഗികളിൽ കൂടുതൽ പേർക്ക് ഐസിയുവും വെന്റിലേറ്ററുകളും ആവശ്യമായി വന്നാലും പ്രതിസന്ധിയാണ്. സര്‍ക്കാര്‍ മേഖലയിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യം വരും.

ഇത് മുന്നിൽ കണ്ടാണ് ഒന്നാംതല, രണ്ടാംതല ചികില്‍സ കേന്ദ്രങ്ങൾ ആവശ്യത്തിന് ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിര്‍ദേശം നല്‍കിയത്. ഒപ്പം സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios