മേലുകാവ് മുട്ടം റോഡിലുണ്ടായ അപകടത്തിൽ കാഞ്ഞിരംകവല ചെമ്പൻപ്ലാക്കൽ ചാൾസ് (32) മരിച്ചു. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയിൽ ആശിഷ് ജോസ് (27) മരിച്ചു.

കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളിലായി വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മേലുകാവ് മുട്ടം റോഡിലുണ്ടായ അപകടത്തിൽ കാഞ്ഞിരംകവല ചെമ്പൻപ്ലാക്കൽ ചാൾസ് (32) മരിച്ചു. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയിൽ ആശിഷ് ജോസ് (27) മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാത്രി 8 മണിയോടെയാണ് മുണ്ടക്കയത്ത് അപകടമുണ്ടായത്. കാർ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ആശിഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റുളളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.