ഇടുക്കി: ഇടുക്കി വെള്ളത്തൂവലിൽ മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ രണ്ട് പേര്‍ ചികിത്സ തേടി. ഇടുക്കി ചിത്തിരപുരം സ്വദേശികളായ രണ്ട് പേരെയാണ് എറണാകുളം  കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂട്ടമായി മദ്യപിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം . കൂടുതൽ പേര്‍ ചികിത്സ തേടിയതായും സൂചനയുണ്ട്. 

ഇടുക്കി വെള്ളത്തൂവലിൽ ഹോം സ്റ്റേ നടത്തുന്നവരാണ് ഇവരെന്നാണ് വിവരം. ചാരായത്തിൽ തേൻ കലര്‍ത്തി കഴിച്ചെന്നാണ് പറയുന്നത്. ഒപ്പം ആഹാരവും കഴിച്ചിരുന്നു. ഇതിൽ ഏതിൽ  നിന്നാണ് വിഷബാധ ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. മൊഴിയെടുത്ത ശേഷമെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്.  അന്വേഷണം പുരോഗമിക്കുകയാണ്. ചികിത്സയിൽ കഴിയുന്നവരിൽ നിന്ന് വിവരം ശേഖരിക്കുന്നുണ്ട്. വെള്ളത്തൂവലിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്