Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; രണ്ടര കിലോ സ്വർണ്ണം പിടികൂടി, പ്രതി അറസ്റ്റിൽ

കോഴിക്കോട് ചാത്തമംഗലം സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് ഡി ആർ ഐ പിടികൂടി. ദോഹയിൽ നിന്നെത്തിയ ഇയാളുടെ ബാഗിലെ എമർജൻസി ലാംബിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ ബിസ്കറ്റുകൾ. 

Two and a half kilos of gold seized from Kannur airport
Author
Kannur, First Published Jul 20, 2019, 12:06 AM IST

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട. ബിസ്കറ്റ് രൂപത്തിലാക്കി രണ്ടര കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കോഴിക്കോട് ചാത്തമംഗലം സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് ഡി ആർ ഐ പിടികൂടി. ദോഹയിൽ നിന്നെത്തിയ ഇയാളുടെ ബാഗിലെ എമർജൻസി ലാംബിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ ബിസ്കറ്റുകൾ. 

കണ്ണൂർ വിമാനത്താവളത്തിൽ ഇതിന് മുമ്പും സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വർണ്ണം കടത്തിയ കേസിൽ ഈ മാസം ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കുന്ദമംഗലം മുരിയേനല്‍ വട്ടമ്പറമ്പില്‍ ഷബീബിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 2.809 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.  

Follow Us:
Download App:
  • android
  • ios