Asianet News MalayalamAsianet News Malayalam

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണവേട്ട; രണ്ടുപേര്‍ പിടിയിൽ

  • മലപ്പുറം, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്
  • സ്വർണമിശ്രിതമായി കാലിൽ കെട്ടിവെച്ച നിലയിലാണ് മൂന്നേകാൽ കിലോ മലപ്പുറം സ്വദേശിയിൽ നിന്ന് പിടികൂടിയത്
Two arrested in Kochi airport with gold worth 1.16 crore
Author
Cochin International Airport (COK), First Published Dec 7, 2019, 8:27 AM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണവേട്ട. 3.750 കിലോഗ്രാം സ്വര്‍ണ്ണമാണ് രണ്ടുപേരിൽ നിന്നായി വിമാനത്താവള അധികൃതര്‍ പിടികൂടിയത്. ഏതാണ്ട് 1.16 കോടി രൂപ വില വരുന്നതാണ് സ്വര്‍ണ്ണം. മലപ്പുറം, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.

എയര്‍ കസ്റ്റംസ് ഇന്റലിജൻസാണ് ഇരുവരെയും പിടികൂടിയത്. സ്വർണമിശ്രിതമായി കാലിൽ കെട്ടിവെച്ച നിലയിലാണ് മൂന്നേകാൽ കിലോ മലപ്പുറം സ്വദേശിയിൽ നിന്ന് പിടികൂടിയത്. ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന അര കിലോ സ്വർണം കോഴിക്കോട്  സ്വദേശിയിൽ നിന്നും കണ്ടെടുത്തു.

Follow Us:
Download App:
  • android
  • ios