Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് പുഴയില്‍ 2 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു, ഒരാള്‍ രക്ഷപ്പെട്ടു,ഒരുകുട്ടിക്കായി തിരച്ചില്‍ തുടരുന്നു

മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
 

two children died in Panthalloor river
Author
Malappuram, First Published Jun 24, 2021, 2:33 PM IST

മലപ്പുറം: മലപ്പുറം പന്തല്ലൂർ പുഴയിൽ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ബന്ധുക്കളായ ഫാത്തിമ ഫിദ, ഫാത്തിമ ഇസ്രത്ത് എന്നീ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു. ഒരുകുട്ടിയെ രക്ഷപ്പെടുത്തി. ഒഴുക്കില്‍പ്പെട്ട മറ്റൊരു കുട്ടിക്കായി ഫയര്‍ഫോഴ്‍സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോട് കൂടിയാണ് സംഭവം. സമീപത്തെ വീടുകളിലെ ഒന്‍പതില്‍ അധികം കുട്ടികള്‍ പുഴയില്‍ കുളിക്കാനായി എത്തിയതായിരുന്നു. ഒരു കുട്ടിയുടെ പിതാവും കൂടെയുണ്ടായിരുന്നു. ഇയാളെത്തുന്നതിന് മുമ്പ് തന്നെ നാലുകുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങുകയും താഴ്ന്ന് പോകുകയുമായിരുന്നു. ഇതില്‍ ഒരാളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്താനായി. മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സീന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona .

Follow Us:
Download App:
  • android
  • ios