പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്കൂളിലെ 339 കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 21 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണമാണ് പോസിറ്റീവായത്.
വയനാട്: വയനാട് മാർ ബസേലിയോസ് കോളിയാടി സ്കൂളിലെ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്കൂളിലെ 339 കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 21 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണമാണ് പോസിറ്റീവായത്. നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ച് വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ വിവിധ ആശുപത്രികളിലായി 60 കുട്ടികളാണ് ചികിത്സയിലുള്ളത്. എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിൽ ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുമായി അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. ആരോഗ്യമന്ത്രി നാളെ വയനാട് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ മന്ത്രി ടി സിദ്ദീഖിൻ്റെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരും.
