Asianet News MalayalamAsianet News Malayalam

കോഴിക്കോട് കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു

അതേസമയം കോഴിക്കോട് കീം പരീക്ഷയഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ പരീക്ഷ എഴുതിയ മണിയൂർ സ്വദേശിനിയായ വിദ്യാർഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

two covid deaths in kozhikode
Author
kozhikode, First Published Jul 29, 2020, 2:41 PM IST

കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്. ശനിയാഴ്‍ചയാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സിറാജുദ്ദീന്‍. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സിറാജുദ്ദീനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

അതേസമയം കോഴിക്കോട് കീം പരീക്ഷയഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ പരീക്ഷ എഴുതിയ മണിയൂർ സ്വദേശിനിയായ വിദ്യാർഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ സെന്‍ററിലായിരുനന്ു ഈ വിദ്യാർത്ഥിനി പരീക്ഷ എഴുതിയിരുന്നത്. 

സംസ്ഥാനത്ത് കീം പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾക്കും, രക്ഷിതാവിനും പരീക്ഷാഡ്യൂട്ടിക്കെത്തിയ അധ്യാപകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യമുണ്ടായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് സെന്‍ററില്‍ പരീക്ഷ എഴുതിയ മറ്റൊരു കുട്ടിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios