പ്രതികളുടെ പേരില്‍ വേറെയും ക്രിമിനൽ കേസുകളുണ്ട്
തൃശൂര്‍: യുവാവിനെ കരിങ്കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂര്‍ എടക്കാട്ടുതറ ഹാരിസ് (32), ചാഴൂര്‍ വേലുമാന്‍പടി കുളങ്ങര പറമ്പില്‍ ഷിജാദ് (34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 15 ന് രാത്രി 10.15 ന് തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിനു സമീപം പള്ളിക്കു മുന്നില്‍ വച്ച് തളിക്കുളം സ്വദേശി യൂസഫിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.
ഹാരിസ് വലപ്പാട്, അന്തിക്കാട്, തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി രണ്ട് അടിപിടിക്കേസിലും മയക്ക് മരുന്ന് വില്‍പ്പനയ്ക്കായി കൈവശം വച്ച ഒരു കേസിലും ഒരു മോഷണക്കേസിലും അടക്കം നാല് ക്രിമിനല്‍ കേസിലെ പ്രതിയാണ്. ഷിജാദ് അന്തിക്കാട്, തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും ഒരു മോഷണക്കേസിലും അടക്കം മൂന്ന് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്.
