രാത്രി ഫോണിൽ സംസാരിക്കവേ ട്രെയിൻ തട്ടിയതാകാമെന്നാണ് നിഗമനം. മൃതദേഹങ്ങൾക്കരികിൽ നിന്ന് മൊബൈൽ ഫോണുകളും ഹെഡ് ഫോണും കണ്ടെടുത്തു
തിരുവനന്തപുരം: തുമ്പ സ്റ്റേഷൻ കടവിൽ രണ്ട് അതിഥി തൊഴിലാളികളെ ട്രെയിന തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ(39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്. കുളത്തബർ ചിത്തിര നഗറിൽ പാളത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരം കെട്ടിട നിർമാണ തൊഴിലാളികളാണ്
രാത്രി ഫോണിൽ സംസാരിക്കവേ ട്രെയിൻ തട്ടിയതാകാമെന്നാണ് നിഗമനം. മൃതദേഹങ്ങൾക്കരികിൽ നിന്ന് മൊബൈൽ ഫോണുകളും ഹെഡ് ഫോണും കണ്ടെടുത്തു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
