കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കലിൽ മിനി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ  വള്ളികുന്നം സ്വദേശി റാഷിദ് (19), കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശി മുഹമ്മദ് ഷിഫാൽ (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.