ആലപ്പുഴ: ദേശീയപാതയിൽ കലവൂരിൽ  ഉണ്ടായ വാഹനാപകടത്തിൽ  രണ്ടുപേർ മരിച്ചു. കലവൂർ സ്വദേശികളായ ഷേർലി, സെലീനാമ ജോയി എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടർ യാത്രികരായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം.