രണ്ട് കട്ടമരങ്ങളിലായി നാല് പേരാണ് മീൻപിടിക്കാൻ പോയത്. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. പുലർച്ചെ ആറ് മണിയോടെയാണ് അപകടം

കൊല്ലം: ശക്തമായ തിരയിൽപെട്ട് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. പരവൂർ തെക്കുംഭാഗം സ്വദേശികളായ സക്കറിയ (50), ഇസുദ്ധീൻ (50) എന്നിവരെയാണ് കാണാതായത്. പരവൂർ തെക്കുഭാഗം പരക്കട പള്ളിക്കു സമീപമാണ് സംഭവം. രണ്ട് കട്ടമരങ്ങളിലായി നാല് പേരാണ് മീൻപിടിക്കാൻ പോയത്. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. പുലർച്ചെ ആറ് മണിയോടെയാണ് അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred