സ്വാകാര്യ ഫോട്ടോകളും ഫേസ്ബുക്ക് ചാറ്റുകളും പുറത്തുവിട്ട് കുടുംബ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക് മെയിൽ ചെയ്തെന്നായിരുന്നു പരാതി. 

കൊച്ചി: നിറപറ ഗ്രൂപ്പ് എംഡി ബിജു കർണനെ ബ്ലാക്ക് മെയിൽ ചെയ്ത് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേർ പിടിയിൽ. ചാലക്കുടി സ്വദേശി സീമ, എറണാകുളം സ്വദേശി ഷാനു എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

ബിജു കര്‍ണ്ണൻ നൽകിയ പരാതിയിലാണ് നടപടി. സ്വാകാര്യ ഫോട്ടോകളും ഫേസ്ബുക്ക് ചാറ്റുകളും പുറത്തുവിട്ട് കുടുംബ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക് മെയിൽ ചെയ്തെന്നായിരുന്നു പരാതി. കഴിഞ്ഞ മെയ് മുതല്‍ ജൂണ്‍ വരെ വിവിധ കാലയളവുകളിലായാണ് സംഘം പണം തട്ടിയതെന്ന് ബിജു കര്‍ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെ പൊലീസില് പരാതി നല്‍കുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.