വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ ഉപയോഗശൂന്യമായ കെട്ടിടത്തില്‍ പടക്കം പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ട്  വിദ്യാർത്ഥികള്‍ മരിച്ചു. ബത്തേരി കോട്ടക്കുന്ന സ്വദേശികളായ മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന  ഫെബിന്‍ ഫിറോസ് എന്ന വിദ്യാർത്ഥി ചികിത്സയിലാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ഏപ്രിൽ 22 നായിരുന്നു സംഭവം. പടക്കം സൂക്ഷിച്ചിരിന്ന ഷെഡില്‍ കുട്ടികള്‍ കയറി പടക്കം പൊട്ടിച്ചത് അപടത്തിനിടയാക്കിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.