വയനാട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. വയനാട്ടിലാണ് കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേര്‍ മരിച്ചത്. മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടിൽ പാർവതി (85) എന്നിവരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പൗലോസ് രക്തസമ്മർദ്ദവും ശ്വാസകോശ രോഗങ്ങളുമായി ഒക്ടോബർ 19 മുതൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് ഇരുപത്തിയേഴാം തീയതി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന പൗലോസ് 31ന് രാവിലെ മരണപ്പെടുകയായിരുന്നു.

കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഒക്ടോബർ 16ന് മുതൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാർവ്വതിയെ ശ്വാസതടസ്സം കൂടിയതിനെ തുടർന്ന്  19ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയും 31 ന് ഉച്ചയോടെയാണ്  മരണം.