കൊച്ചി/ വയനാട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. വയനാടും എറണാകുളത്തും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരാണ് മരിച്ചത്.

കൊവിഡ് ബാധിച്ച് വയനാടിൽ ചികിത്സയിലായിരുന്ന കാരക്കാമല സ്വദേശി മൊയ്തു (59) ആണ് മരിച്ച ഒരാള്‍. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയപ്പോഴാണ് രോഗം ബാധിച്ചത്. കിഡ്നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആളാണ് മൊയ്തുവെന്ന് ഡിഎംഒ അറിയിച്ചു.

എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സിയാണ് മരിച്ച മറ്റൊരാള്‍. 75 വയസായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.