തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ സ്വദേശി ക്ലീറ്റസസ്(82), അരീക്കോട് സ്വദേശി അഹമ്മദ് ഹംസ(72) എന്നിവരാണ് മരിച്ചത്. ആലപ്പുഴ കനാൽ വാർഡ് സ്വദേശിയായ ക്ലീറ്റസ് ( ഇന്നലെ രാത്രിയോടെ  വീട്ടിൽ വെച്ച് ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ  പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്‍റെ  സ്രവം  പരിശോധന എടുത്തിരുന്നു. ക്ലീറ്റസിന്റെ  പരിശോധനാഫലം പോസിറ്റീവായി.  നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. 12 ദിവസമായി ഇദ്ദേഹം ചികിത്സയിൽ ആയിരുന്നു.