കൽപ്പറ്റ: വയനാട് ജില്ലയിലെ വൈത്തിരിക്ക് സമീപം ചേലോട് സ്വകാര്യ ലോഡ്ജിൽ യുവതിയെയും യുവാവിനെയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി.  ചേലോട് അമ്മാറ ജംഗ്ഷനിലെ  ലോഡ്ജ് മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവമ്പാടി പുന്നക്കൽ സ്വദേശി കൊല്ലംപറമ്പിൽ കെ.കെ മനോജിനേയും ഒരു യുവതിയുമാണ് മരിച്ചത്.

യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മനോജിന്റെ അയൽക്കാരിയായ യുവതിയാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഇരുവരെയും കാണാതായതായി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. വൈത്തിരി  പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൽപ്പറ്റ ഡിവൈഎസ്പി ജേക്കബ് സ്ഥലം സന്ദർശിച്ചു.

ഇരുവരും കമിതാക്കൾ ആണെന്ന് സംശയിക്കുന്നതായും , ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം എന്നും വൈത്തിരി പോലീസ് അറിയിച്ചു. നാളെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അസ്വാഭാവിക മരണത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.