മയ്യിൽ സ്വദേശികളായ ചന്ദ്രൻ, സൂര്യൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് നാറാത്ത് സ്വദേശി ഉമൈബയുടെ വീട് കുത്തിതുറന്ന് കഴുത്തിൽ നിന്ന് മൂന്നര പവന്‍റെ സ്വർണം ഇവർ മോഷ്ടിച്ചത്.  

കണ്ണൂർ: നാറാത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പൊലീസ് പിടികൂടി. മയ്യിൽ സ്വദേശികളായ ചന്ദ്രൻ, സൂര്യൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് നാറാത്ത് സ്വദേശി ഉമൈബയുടെ വീട് കുത്തിതുറന്ന് കഴുത്തിൽ നിന്ന് മൂന്നര പവന്‍റെ സ്വർണം ഇവർ മോഷ്ടിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജ്വല്ലറിയിൽ വിറ്റ സ്വർണവും പൊലീസ് കണ്ടെടുത്തു. ഇന്നലെ ഇവര്‍ മറ്റ് രണ്ട് വീടുകളിൽ കൂടി മോഷ്ടിക്കാൻ കയറിയതായി പൊലീസ് പറഞ്ഞു. തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി കേരളത്തിലാണ് താമസം.