തിരൂർ: ദേശീയ ലോക്ക് ഡൗണ്‍ ലംഘിച്ച് ചെന്നൈയിൽ നിന്ന് മലപ്പുറത്തേക്ക് യാത്ര ചെയ്ത രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശികളായ ഇടശ്ശേരി മന്‍സൂര്‍ ,മെമ്പട്ടാട്ടില്‍ പ്രതീഷ് എന്നിവരാണ് പൊലീസ്  പിടിയിലായത്. 

മോട്ടോര്‍ സൈക്കിളിലാണ് ഇരുവരും ചെന്നൈയിൽ നിന്നും മലപ്പുറം വരെ എത്തിയത് . ഇരുവരേയും കോഴിക്കോട് സര്‍വ്വകലാശാലയ്ക്കടുത്തുള്ള കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. ഇനിയുള്ള 14 ദിവസം ഇരുവരും ഇവിടെ നിരീക്ഷണത്തിലായിരിക്കും.