തെന്മലയില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനുമാണ് സൂര്യാഘാതമേറ്റത്. 

കൊല്ലം: കൊല്ലത്ത് സൂര്യതാപമേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. തെന്മലയില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരാനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യാഘാതമേറ്റത്.

സെയ്ദലിക്ക് മുഖത്തും ഷൈജുവിന്‍റെ ചുമലിലുമാണ് പരിക്ക്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയില്‍ കനത്ത ചൂട് തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.