ഒരു കോടി നൽപ്പത് ലക്ഷം രൂപയുടെ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മൂന്ന് കിലോ സ്വർണവുമായി രണ്ട് യാത്രക്കാർ കസ്റ്റംസ് പിടിയിലായി. മലപ്പുറം സ്വദേശി ഷെരീഫ്, പാലക്കാട് സ്വദേശി ഷെമീർ എന്നിവരാണ് പിടിയിലായത്. ഒരു കോടി നൽപ്പത് ലക്ഷം രൂപയുടെ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. 

തൃശ്ശൂരിൽ മുത്തശ്ശിയും രണ്ട് വയസുകാരിയും സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണു, രക്ഷകരായി ഫയർഫോഴ്സ്

നെടുമ്പാശേരിയിൽ ഇന്നലെ ഒന്നേകാൽ കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിലായിരുന്നു. കാസർകോഡ് സ്വദേശി മുഹമ്മദ് ഷുഹൈബാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നാണ് ഇയാൾ 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കൊണ്ടുവന്നത്. 

തിരുവനന്തപുരം വിമാനത്താവളത്തിൽ ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി രണ്ടുദിവസം മുമ്പ് കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. കണ്ണൂർ സ്വദേശി നിധിനാണ് ഒന്നര കിലോ സ്വർണവുമായി പിടിയിലായത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയതാണ് നിധിൻ. സ്വർണം ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ചാണ് കടത്താൻ ശ്രമിച്ചത്.