പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലും ഇരുവരും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

കോഴിക്കോട്: ഹർത്താൽ ദിനത്തിൽ കോഴിക്കോട് നല്ലളത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. അരക്കിണർ സ്വദേശികളായ മുഹമ്മദ്‌ ഫാത്തിം, അബ്ദുൽ ജാഫർ എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ നല്ലളത്ത് വെച്ചാണ് ഇരുവരും ആക്രമിച്ചത്. കല്ലേറില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇരുവരും കീഴടങ്ങുകയായിരുന്നു. പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലും ഇരുവരും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.