പ്രദേശത്തെ ജനങ്ങളെ താമസിപ്പിക്കുന്നതിനായി രണ്ട് ക്യാംപുകൾ ആരംഭിച്ചു.പൂവ്വം വയൽ എൽ. പി, സ്കൂൾ, കുറുവന്തേരി യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് സജീകരിച്ചിട്ടുളളത്.
കോഴിക്കോട്: കോഴിക്കോട് വളയം മലയോര മേഖലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് കുറ്റ്യാടിക്ക് സമീപ പ്രദേശമായ വളയം, ചെക്യാട് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന അഭയഗിരി ,കണ്ടി വാതുക്കൽ, ആയോട് മേഖലയിലെ മുഴുവൻ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്. പ്രദേശത്തെ ജനങ്ങളെ താമസിപ്പിക്കുന്നതിനായി രണ്ട് ക്യാംപുകൾ ആരംഭിച്ചു.പൂവ്വം വയൽ എൽ. പി, സ്കൂൾ, കുറുവന്തേരി യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് സജീകരിച്ചിട്ടുളളത്.

