തൃശ്ശൂര്‍: കുന്ദംകുളം ശ്രീ വിവേകാനന്ദ കോളേജിലെ പരീക്ഷ ഹാളിൽ കയറി എബിവിപി പ്രവർത്തകരുടെ ഗുണ്ടായിസം. പരീക്ഷ എഴുതാൻ വന്ന പ്രൈവറ്റ് കോളേജ് വിദ്യാർത്ഥികളായ ഇജാസ്, സഹൽ എന്നിവരെ പരീക്ഷ ഹാളിൽ വച്ച് എബിവിപി പ്രവ‍ര്‍ത്തകര്‍ മര്‍ദ്ദിച്ചു.

പരീക്ഷാ ഹാളിൽ  എക്സാം കൺട്രോളറുടെ മുന്നിൽ വെച്ചാണ് എ ബി വി പി പ്രവർത്തകർ ഇരുവരെയും അകാരണമായി മർദ്ദിച്ചത്. പരീക്ഷ ഹാളിലെ ജനൽച്ചില്ലും മറ്റും തകർത്ത് കോളേജിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. പിന്നീട് പോലീസും കോളേജ് അധികൃതരും ഇടപ്പെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി. പരീക്ഷയ്ക്കു ശേഷം പോലീസ് സുരക്ഷയിലാണ് വിദ്യാർത്ഥികളെ കോളേജിന് പുറത്തെത്തിച്ചത്.