തിരുവനന്തപുരം: കോവളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വാതിൽ തുറന്ന് വിദ്യാർത്ഥികൾ പുറത്തേക്ക് തെറിച്ച് വീണു. തിരുവനന്തപുരം മോഡൽ സ്കൂളിലെ രണ്ട് വിദ്യാ‍ർത്ഥികളാണ് ബസിൽ നിന്ന് തെറിച്ച് വീണത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. നല്ല തിരക്കുള്ള ബസിന്‍റെ ഡോറിനരികിൽ നിന്ന വിദ്യാർത്ഥികളാണ് തെറിച്ച് വീണത്. 

തിരുവനന്തപുരം മോഡൽ സ്കൂളിലെ ഷംനാദ്, അർഷാദ് എന്നീ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. 18 കാരനായ ഷംനാദിന്‍റെ കാലിന് പൊട്ടലുണ്ട്. പതിനാല് കാരനായ അർഷാദിന് ചെറിയ പരിക്കുകൾ മാത്രമേ ഉള്ളൂ.