Asianet News MalayalamAsianet News Malayalam

എസ്എസ്എല്‍സി ഉത്തരക്കടലാസ് പെരുവഴിയിൽ; രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂളിലെ എസ് എസ് എൽ സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇന്നലെ വഴിയരികിൽ കിട്ടിയത്. മലയാളം, സംസ്കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ കെട്ടുകളാണ് കണ്ടെത്തിയത്.

Two teachers suspended for sslc answer paper in road
Author
Kozhikode, First Published Mar 15, 2019, 3:44 PM IST

കോഴിക്കോട്:  കോഴിക്കോട് കായണ്ണ സ്കൂളിലെ എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. പരീക്ഷ നടത്തിന്‍റെ ചുമതലയുള്ള ചീഫ് സൂപ്രണ്ട് പുഷ്പലത, ഡെപ്യൂട്ടി സൂപ്രണ്ട് സണ്ണി ജോസഫ് എന്നിവർക്കെതിരെയാണ് നടപടി. 

നേരത്തെ അന്വേഷണ വിധേയമായി സ്‌കൂള്‍ അറ്റന്‍ഡർ സിബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് റോഡരികില്‍ കണ്ടെത്തിയത്. കായണ്ണ എച്ച്എസ്എസില്‍ നിന്ന് തിരുവനന്തപുരത്തെ മൂല്യനിര്‍ണയ ക്യാ‌മ്പിലേക്ക് അയയ്ക്കാന്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ പേപ്പറാണ് വഴിയില്‍ വീണത്.   55 വിദ്യാർഥികളാണ് ഈ സ്കൂളിൽ പരീക്ഷയെഴുതുന്നത്. 55 വിദ്യാർഥികളാണ് ഈ സ്കൂളിൽ പരീക്ഷയെഴുതുന്നത്.

Follow Us:
Download App:
  • android
  • ios