Asianet News MalayalamAsianet News Malayalam

കൊങ്കൺ റെയിൽവേ പാതയിലെ മണ്ണിടിച്ചിൽ; രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

കൊങ്കൺ വഴി പോകേണ്ട 13 ട്രെയിനുകൾ പാലക്കാട് - പോതന്നൂർ റൂട്ടിൽ വഴിതിരിച്ച് വിട്ടിട്ടുണ്ട്. മുംബൈയിൽ നിന്ന് മംഗലാപുരത്തേക്കുളള ട്രയിനുകൾ സുറത്കല്ലിൽ യാത്ര അവസാനിപ്പിക്കും.

two train service banned in konkan railway
Author
Kasaragod, First Published Aug 24, 2019, 3:08 PM IST

കാസർകോട്: കൊങ്കൺ റെയിൽവേ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. മുംബൈയിൽ നിന്ന് എറണാകുളത്തേക്കുളള തുരന്തോ എക്സ്പ്രസും തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കുളള നേത്രാവതി എക്സ്പ്രസുമാണ് സർവ്വീസ് റദ്ദാക്കിയത്. 

കൊങ്കൺ വഴി പോകേണ്ട 13 ട്രെയിനുകൾ പാലക്കാട് - പോതന്നൂർ റൂട്ടിൽ വഴിതിരിച്ച് വിട്ടിട്ടുണ്ട്. മുംബൈയിൽ നിന്ന് മംഗലാപുരത്തേക്കുളള ട്രയിനുകൾ സുറത്കല്ലിൽ യാത്ര അവസാനിപ്പിക്കും. മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുളള ട്രെയിനുകളെല്ലാം സുറത് കല്ലിൽ നിന്നാവും യാത്ര തുടങ്ങുകയെന്നും പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios