കല്ല്യോട്ട്: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വാഹനങ്ങൾ കണ്ടെത്തി. ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയുമാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് കാറുകൾ കണ്ടെത്തിയത്. സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നു. 

നേരത്തെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സാഹയിച്ചതിൽ സി പി എം നേതാക്കൾക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതി മൊഴി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം മുഖ്യ പ്രതി ഉദുമ ഏരിയയിലെ പ്രമുഖ നേതാവിനെ ബന്ധപ്പെട്ടുവെന്നും ഇയാളുടെ നിർദേശ പ്രകാരമാണ് വസ്ത്രങ്ങൾ കത്തിച്ചതെന്നും മുഖ്യപ്രതി പീതാംബരന്റെ മൊഴി നല്‍കിയിരുന്നു. 

കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. കല്യോട്ട് കേന്ദ്രീകരിച്ചാണ് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തുന്നത്.