Asianet News MalayalamAsianet News Malayalam

തിരൂരിൽ കക്ക വാരാനിറങ്ങിയ തൊഴിലാളികളുടെ തോണി മറിഞ്ഞു: രണ്ട് സ്ത്രീകൾ മരിച്ചു, രണ്ട് പേരെ കാണാനില്ല

നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് കാണാതായവര്‍ക്കായി തിരച്ചിൽ തുടരുകയാണ്.

Two women drown to death in tirur
Author
First Published Nov 20, 2022, 12:07 AM IST

മലപ്പുറം: തിരൂർ പുറത്തൂരിൽ  കക്ക വാരാനിറങ്ങിയ തൊഴിലാളികളുടെ തോണി മറിഞ്ഞു രണ്ട് പേർ മരിച്ചു. രണ്ടു പേരെ കാണാതായി. ഈന്തു കാട്ടിൽ റുഖിയ, സൈനബ  എന്നിവരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി.ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം,കുഴിയിനി പറമ്പിൽ അബൂബക്കർ എന്നിവരെയാണ് കാണാതായത്. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് കാണാതായവര്‍ക്കായി തിരച്ചിൽ തുടരുകയാണ്. ഭാരതപ്പുഴയിൽ ഒഴുക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്.സ്ഥിരം കക്ക വാരാൻ പോകുന്ന അയൽവാസികൾ കൂടിയായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നാലു സ്ത്രീകളും രണ്ടു പുരുഷൻമാരും ആണ് തോണിയിൽ ഉണ്ടായിരുന്നത്. തോണിയിലുണ്ടായിരുന്ന മറ്റു രണ്ട് സ്ത്രീകൾ രക്ഷപ്പെട്ടു. 

Follow Us:
Download App:
  • android
  • ios