കുഞ്ഞിൻ്റെ മേൽനോട്ടം ഇതിനായി തിരുവനന്തപുരം ശിശുക്ഷേമസമിതിക്ക് കൈമാറിയിട്ടുണ്ട്.

കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടരവയസ്സുകാരിയെ നാളെ കോലഞ്ചേരിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ തുടർചികിത്സ തിരുവനന്തപുരം ശ്രീചിത്രയിൽ വച്ചു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടിയുടെ പിതാവിൻ്റെ ആവശ്യം പരിഗണിച്ചാണ് ശിശുക്ഷേമസമിതിയുടെ തീരുമാനം. കുഞ്ഞിൻ്റെ മേൽനോട്ടം ഇതിനായി തിരുവനന്തപുരം ശിശുക്ഷേമസമിതിക്ക് കൈമാറിയിട്ടുണ്ട്. കുഞ്ഞിൻ്റെ പരിക്കേറ്റ ഇടതുകൈയുടെ സർജറി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടി ആഹാരം കഴിക്കുന്നുണ്ടെങ്കിലും സംസാര ശേഷി വീണ്ടെടുത്തിട്ടില്ല. ഇതിന് കൂടുതൽ സമയം വേണ്ടി വന്നേക്കാമെന്നാണ് കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred