പാലക്കാട്: പറളിയിൽ സ്ക്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോട്ടായി കീഴത്തൂർ സ്വദേശികളായ വിഷ്ണുദാസ്, അജി എന്നിവരാണ് മരിച്ചത്. പറളിയിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പാലക്കാട്ട് നിന്ന് പറളി ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം കാറിനെ മറികടക്കാൻ ശ്രമിക്കവെ എതിരെ വരികയായിരുന്ന ബസിനടിയിൽപ്പെട്ടാണ്  അപകടം ഉണ്ടായത്.