മുഖ്യമന്ത്രിയിൽ വിശ്വാസം ഉണ്ട്. പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: പി വി അൻവറിനെ പിന്തുണച്ച് യു പ്രതിഭ എംഎൽഎ. അൻവർ പറഞ്ഞത് സത്യസന്ധമായ കാര്യമാണെന്നും ആഭ്യന്തര വകുപ്പിന് എതിരല്ലെന്നും യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐപിഎസ് രംഗത്തുള്ള ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയാണ് തുറന്നുകാണിച്ചതെന്ന് അഭിപ്രായപ്പെട്ട പ്രതിഭ പറഞ്ഞ കാര്യത്തിൽ കഴമ്പ് ഉണ്ടോ എന്നാണ് നോക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയിൽ വിശ്വാസം ഉണ്ട്. പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്നെ പറയുമ്പോൾ വിശ്വാസത്തിൽ എടുക്കാം. വേലി തന്നെ വിളവ് തിന്നാൻ പാടില്ലെന്നും യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Asianet News Live |Malayalam News | PV. Anvar | ADGP Ajith Kumar| Hema Committee |ഏഷ്യാനെറ്റ് ന്യൂസ്