കോഴിക്കോട്: യുഎപിഎ മാവോയിസ്റ്റ് വിഷയങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് പന്തീരങ്കാവിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് യോഗം. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, എം പി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും യു എ പി എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സിപിഎം ഈ നടപടി പരസ്യപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിലുള്ള നിലപാടും പാർട്ടി ഇന്ന് വിശദീകരിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്.