കോഴിക്കോട്: വീട്ടില്‍ പരിശോധനക്കു കൊണ്ടുവന്നപ്പോള്‍ പൊലീസ് തന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നെന്ന് താഹ. 
കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് തന്നെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതെന്ന് താഹ പറയുന്നതിന്‍റെ ഓഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ താഹയുടെ സംസാരം സഹോദരന്‍ രഹസ്യമായി പകര്‍ത്തുകയായിരുന്നു. "

പരിശോധനക്കു കൊണ്ടുവന്നതിനിടെ താഹ മാവോയിസ്റ്റ് മുദ്രാവാക്യം വിളിക്കുന്നതിന്‍റെ വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു. താഹയുടെ മുറിയില്‍ നിന്ന് ചില പുസ്തകങ്ങളും ലഘുലേഖകളും പൊലീസ് പിടിച്ചെടുക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. 

Read Also: താഹയുടെ മാവോയിസ്റ്റ് ബന്ധം, പൊലീസ് പരിശോധനക്കിടെ താഹ മുദ്രാവാക്യം മുഴക്കി :വീഡിയോ