പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രമാണ്. പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും അലൻ ഷുഹൈബ്.

കോഴിക്കോട്: യുഎപിഎ സംബന്ധിച്ച നിലപാടില്‍ നിന്ന് സർക്കാർ പിന്നോട്ട് പോയതിൽ പ്രതിഷേധമുണ്ടെന്ന് പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബ്. സർക്കാർ ഒപ്പമുണ്ടോയെന്ന് അറിയില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രമാണ്. പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും അലൻ ഷുഹൈബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അലന്‍ ഷുഹൈബിനെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജയില്‍ വാര്‍ഡന്മാര്‍ മോശമായി പെരുമാറുന്നെന്ന അലന്‍റെ പരാതി രേഖപ്പെടുത്തിയ ശേഷമാണ് അലനെ കസ്റ്റഡിയില്‍ വിട്ടത്.

Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്; അലനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് താഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു