Asianet News MalayalamAsianet News Malayalam

'യുവാക്കളെ ജയിലിലടച്ചത് തെറ്റ്, പിണറായി മാപ്പ് പറയണം', അലനും ത്വാഹയ്ക്കും സതീശന്റെ പിന്തുണ

അലനും ത്വാഹയും വായിച്ചുവെന്ന് പറയുന്ന പുസ്തകം എന്റെ വീട്ടിലും ഉണ്ട്. യുവാക്കളെ തെറ്റായ കാര്യത്തിന് ജയിലിൽ അടച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ കുടുംബത്തോട് പരസ്യമായി മാപ്പുപറയാൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

uapa case Pinarayi should apologize to alan and thahas family says  vd satheesan
Author
Kochi, First Published Oct 30, 2021, 5:26 PM IST

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ (uapa)ചുമത്തി അലൻ ഷുഹൈബിനെയും (alan shuhaib) ത്വാഹ ഫസലിനെയും ( thaha fasal) ജയിലിലടച്ച ഇടത് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരും പൊലീസും യു എ പി എ നിയമം പൊളിച്ച് ദുരുപയോഗിച്ചുവെന്ന് സതീശൻ കുറ്റപ്പെടുത്തി.

ത്വാഹ ജയിൽ മോചിതനായി; സിപിഎമ്മിൻ്റെ യാതൊരു സഹായവും ലഭിച്ചില്ലെന്ന് പ്രതികരണം

അലനും ത്വാഹയും വായിച്ചുവെന്ന് പറയുന്ന പുസ്തകം എന്റെ വീട്ടിലും ഉണ്ട്. യുവാക്കളെ തെറ്റായ കാര്യത്തിന് ജയിലിൽ അടച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ കുടുംബത്തോട് പരസ്യമായി മാപ്പുപറയാൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേരളത്തിലെ പൊലീസ് സ്ത്രീ വിരുദ്ധ പൊലീസ് ആയി മാറി. സ്ത്രീകളോട് മോശമായി പെരുമാറാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും സതീശൻ ചോദിച്ചു. 

പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എൻഐഎയ്ക്ക് തിരിച്ചടി

2019 നവംബറിലാണ് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ത്വാഹ ഫസലിനെയും അലൻ ഷുഹൈബിനെയും പൊലീസ് പിടികൂടിയത്. വിദ്യാര്‍ത്ഥികളായ ഇരുവര്‍ക്കുമെതിരെ പൊലീസ് യു എ പി എയും ചുമത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. കേസ് പിന്നീട് എൻ ഐ എ ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ എൻ ഐ എ കോടതി ഇരുവര്‍ക്കും ജാമ്യം നൽകിയെങ്കിലും ഇതിൽ ത്വാഹ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും അലനെ ജാമ്യത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്തു.

തുടന്ന് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ട് എന്നതുകൊണ്ട് മാത്രd ഒരാൾക്കെതിരെ യു.എ.പി.എ ചുമത്താനാകില്ല എന്ന നിരീക്ഷണത്തോടെ ത്വാഹക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യവും സുപ്രീംകോടതി തള്ളി. 

 

Follow Us:
Download App:
  • android
  • ios