കൊച്ചി: ഒരാളുടെ പക്കല്‍ നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍  മാവോയിസ്റ് ആകില്ലെന്ന്  യുഎപിഎ സമിതി അധ്യക്ഷൻ  റിട്ടയേഡ് ജസ്റ്റിസ് പി എസ് ഗോപിനാഥൻ പറഞ്ഞു. മാവോ ബന്ധത്തിന് വ്യക്തമായ തെളിവ് വേണം. നിരോധിത സംഘടനയിൽ അംഗമായിരുന്നു എന്ന്‌ പോലീസ് തെളിയിക്കണം. എങ്കിൽ മാത്രമേ പ്രോസിക്യൂഷൻ അനുമതി നൽകൂ എന്നും  പി എസ് ഗോപിനാഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പോലീസ് യുഎപിഎ ചുമത്തിയ മിക്ക കേസിലും വ്യക്തമായ തെളിവില്ലെന്ന് പി എസ് ഗോപിനാഥന്‍ പറ‌ഞ്ഞു. ഇക്കാരണത്താലാണ് യുഎപിഎ സമിതി  പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുന്നത്. പകുതിയിൽ അധികം കേസുകൾ തള്ളിയതും തെളിവ് ഇല്ലാത്തതിനാലാണ്. കോഴിക്കോട്ടെ വിദ്യാർത്ഥികളുടെ കാര്യത്തിൽ തെളിവ് ഉണ്ടങ്കിൽ മാത്രമേ പ്രോസിക്യൂഷൻ അനുമതി നൽകൂ എന്നും റിട്ടയേഡ് ജസ്റ്റിസ് പിഎസ്  ഗോപിനാഥ് പറഞ്ഞു.