കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് കേസുകളിലെ രാജ്യദ്രോഹ കുറ്റവും, യുഎപിഎ വകുപ്പും ഹൈക്കോടതി റദ്ദാക്കി. വളയം കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിലെ വകുപ്പുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. യുഎപിഎ കേസുകളിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ സർക്കാർ നാല് മുതൽ ആറ് മാസംവരെ കാലതാമസം ഉണ്ടാക്കിയെന്ന് കോടതി കണ്ടെത്തി.

യുഎപിഎ ചുമത്തുന്നതിന് 14 ദിവസത്തിനകം പ്രോസിക്യൂഷൻ അനുമതി തേടണമെന്നാണ് വ്യവസ്ഥ. 2016 മുതൽ കസ്റ്റഡിയിലുള്ള തന്‍റെ കേസുകളിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നത് ചോദ്യം ചെയ്തും കുറ്റമുക്തനാക്കണമെന്നും ആവശ്യപ്പെട്ടാണ് രൂപേഷ് പുനഃപരിശോധന ഹര്‍ജി നല്‍കി ഹൈക്കോടതിയെ സമീപിച്ചത്.ഈ ആവശ്യം നേരത്തെ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.