ഭരണ വിരുദ്ധ വികാരം നേരിയ തോതിലേയുള്ളൂവെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 0-3 സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: കേരളത്തിൽ നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. എക്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. എൽഡിഎഫ് 75 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നും യുഡിഎഫ് 65 സീറ്റുകൾ നേടുമെന്നും അദ്ദേഹം പ്രവചിച്ചു. ഭരണ വിരുദ്ധ വികാരം നേരിയ തോതിലേയുള്ളൂവെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 0-3 സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പിന് ശേഷം ജില്ല തിരിച്ചുള്ള പ്രവചനമുണ്ടാകുമെന്നും എൻഎസ് മാധവൻ പറഞ്ഞു. 

കേരളം മണിക്കൂറുകൾക്കുള്ളിൽ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്നലെ കേരളത്തെ ഞെട്ടിച്ച കൊട്ടിക്കലാശത്തിന് ശേഷം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് കടന്നു പോകുന്നത്. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ വിതരണം ചെയ്യും. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. കടുത്ത പോരാട്ടമാണ് ഇക്കുറി നടക്കുന്നതെന്ന് മാധ്യമങ്ങളുടെ സര്‍വേ വന്നിരുന്നു. ഏറെക്കുറെ മിക്ക സര്‍വേകളും തുല്യ സാധ്യതയാണ് ഇരുമുന്നണികള്‍ക്കും നല്‍കിയത്. 

Scroll to load tweet…