Asianet News MalayalamAsianet News Malayalam

ഗവര്‍ണര്‍ക്കെതിരെ യുഡിഎഫ്; നിയമസഭ ചേരുന്നത് എതിര്‍ത്ത നടപടിയെ അപലപിച്ചു

പ്രമേയം പോരാ, നിയമം വേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാർഷികനിയമനത്തിനെതിരെ പ്രമേയം പാസാക്കാനായിരുന്നു ഒരു മണിക്കൂർ നിയമസഭാ സമ്മേളനം ചേരാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തത്. 

udf against governor mlas assembled
Author
Trivandrum, First Published Dec 23, 2020, 10:31 AM IST

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ്. നിയമസഭ ചേരുന്നത് എതിര്‍ത്ത നടപടിയെ യുഡിഎഫ് അപലപിച്ചു. പിന്നാലെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ യോഗം ചേര്‍ന്നു. പ്രമേയം പോരാ, നിയമം വേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാർഷിക നിയമനത്തിനെതിരെ പ്രമേയം പാസാക്കാനായിരുന്നു ഒരു മണിക്കൂർ നിയമസഭാ സമ്മേളനം ചേരാൻ മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തത്. 

എന്ത് അടിയന്തര സാഹചര്യമാണ് സമ്മേളനം ചേരാനെന്ന് ഗവർണർ സർക്കാരിനോട് വിശദീകരണം തേടി. കാർഷിക നിയമത്തിനെതിരെ രാജ്യത്തെ പ്രതിഷേധം ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ വിശദീകരണം അംഗീകരിക്കാതെ വീണ്ടും ഗവർണർ  വിശദീകരണം തേടി.  സർക്കാർ സമാനമായ വിശദീകരണം നൽകി. രണ്ടാമത് നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ചരിത്രത്തിലാധ്യമായി നിയമസഭാ സമ്മേളനം വിളിക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയത്. 

Follow Us:
Download App:
  • android
  • ios