മെയ് മുപ്പതിന് ദ്വീപിലെത്തി സന്ദർശനം നടത്താനാണ് യുഡിഎഫ് എംപിമാരുടെ സംഘം തീരുമാനിച്ചത്. 

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. എൻ.കെ.പ്രേമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എംപിമാരുടെ സംഘം ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചെങ്കിലും അവർ അനുമതി നിഷേധിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെയ് മുപ്പതിന് ദ്വീപിലെത്തി സന്ദർശനം നടത്താനാണ് യുഡിഎഫ് എംപിമാരുടെ സംഘം തീരുമാനിച്ചത്. എന്നാൽ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ലക്ഷദ്വീപിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇടത് എംപിമാരുടെ സംഘവും ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.