ഇടുക്കി: തൊടുപുഴ നഗരസഭയിൽ യുഡിഎഫ് - ബിജെപി പരസ്യ കൂട്ടുകെട്ട്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് ചെയ്തു. മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികൾ യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കും കിട്ടി. ഇതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ നഗരസഭ ഭരിക്കുന്ന എൽഡിഎഫ് വലിയ പരാജയം ഏറ്റുവാങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടുകെട്ട് യുഡിഎഫും ബിജെപിയും തുടരുന്നെന്ന് എൽഡിഎഫ് നേതാക്കൾ വിമർശിച്ചു. എൽഡിഎഫിന്റെ രാഷ്ട്രീയ അധാർമ്മികതക്കുള്ള മറുപടിയാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞ‌െടുപ്പെന്ന് യുഡിഎഫ് നേതാക്കൾ മറുപടി പറഞ്ഞു.