2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെൻട്രലിൽ നടന്ന ത്രികോണ മത്സരത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സി.പി. ജോൺ 9863 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിപി ജോണിന് വിജയം. ത്രികോണ പോരാട്ടം കണ്ട പോരാട്ടത്തില്‍ 9863 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സ്ഥാനാര്‍ഥി വിജയിച്ചത്. എതിരാളികളായ സുധീർ കരമന 35723 വോട്ടുകളും, ബിജെപിയുടെ കരമന ജയൻ 35125 വോട്ടുകളും നേടി.

Add Asianetnews as a Preferred SourcegooglePreferred

2011-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷമാണ് ഈ മണ്ഡലം നിലവിലെ രൂപത്തിലായത്. 2011-ന് മുൻപ് ഇത് 'തിരുവനന്തപുരം വെസ്റ്റ്' മണ്ഡലമായിരുന്നു. 2021ൽ മൂന്ന് തവണ എംഎൽഎയും മന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജു അട്ടിമറി വിജയം നേടിയത്. തുടർന്ന് അദ്ദേഹം ഒന്നാം പിണറായി സർക്കാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയാവുകയും ചെയ്തു.

തിരുവനന്തപുരം നഗരസഭാ പരിധിയിൽ വരുന്നതിനാൽ ബിജെപിക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. 2016ൽ മലയാളിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായിരുന്ന എസ് ശ്രീശാന്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും 34,764 വോട്ടുകൾ നേടി വലിയ ചലനമുണ്ടാക്കുകയും ചെയ്തു. 2021ൽ കൃഷ്ണകുമാർ 34,996 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയെങ്കിലും എതിരാളികളുടെ ചങ്കിടിപ്പേറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ തീരദേശ മേഖലകളിലെ വോട്ടുകളാണ് ഈ മണ്ഡലത്തിലെ വിജയിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നത്. ഇത്തവണ രണ്ട് 'കരമന'കളുടെ പോരാട്ടത്തിനാണ് തിരുവനന്തപുരം സെൻട്രൽ മണ്ഡലം വേദിയായത് എന്ന പ്രത്യേകതയുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming