2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിആർ മഹേഷിന് വിജയം. 26618 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിആർ മഹേഷ് വിജയിച്ചത്.

കരുനാഗപ്പള്ളി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിആർ മഹേഷിന് വിജയം. 26618 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിആർ മഹേഷ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിആർ മഹേഷിന് 82593 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എംഎസ് താര 55975 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി വിഎസ് ജിതിൻദേവ് 32121 വോട്ടുകളും നേടി.

വികസനവും, രാഷ്ട്രീയവും ചർച്ചയായ തെരഞ്ഞടുപ്പായിരുന്നു ഇത്തവണ. ദശകങ്ങളായി വിവിധ മുന്നണികളെ മാറിമാറി പരീക്ഷിച്ചിട്ടുള്ള ചരിത്രമാണ് കരുനാഗപ്പള്ളിക്കുള്ളത്. പാർട്ടികളുടെ ലേബലിനേക്കാൾ ഉപരിയായി പ്രാദേശിക നേതൃത്വത്തിന്റെ സാന്നിധ്യവും സാമ്പത്തികമായ പ്രതീക്ഷകളുമാണ് ഇവിടെ വിധി നിർണ്ണയിക്കാറുള്ളത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ഇടതുപക്ഷ തരംഗം വീശിയടിച്ചപ്പോഴും കരുനാഗപ്പള്ളിയിൽ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. സിആർ മഹേഷ് 94,225 വോട്ടുകൾ നേടി 29,208 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ നിയമസഭയിലെത്തിയത്. രാമചന്ദ്രന് 65,017 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി ബിറ്റി സുധീർ 12,144 വോട്ടുകൾ നേടിയിരുന്നു. 2016-ൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു സിആർ മഹേഷ് പരാജയപ്പെട്ടിരുന്നത്.